Plan your trip to Munnar with us in this beautiful season

വര്‍ണവിസ്മയമൊരുക്കി മൂന്നാറില്‍ വിവിധ പ്രദേശങ്ങളില്‍ നീലക്കുറിഞ്ഞി പൂത്തു. വ്യാഴവട്ടത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന സ്‌ട്രോമ്പിലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന നീലക്കുറിഞ്ഞി മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കൗതകക്കാഴ്ചയായി.

2006ല്‍ ലോകശ്രദ്ധയെതന്നെ ആകര്‍ഷിച്ച് നീലവിസ്മയം തീര്‍ത്ത് ഒരു പ്രദേശമാകെ പൂത്ത നീലക്കുറിഞ്ഞി നേരില്‍ കാണുന്നതിന് ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് രാജമലയില്‍ എത്തിയത്. ഇതേ പ്രദേശത്ത് വീണ്ടും നീലക്കുറിഞ്ഞി വസന്തത്തിന് ഇനിയും നാലുവര്‍ഷം കഴിയണമെന്നിരിക്കെ ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലും കൊച്ചി-മധുര ദേശീയപാതയില്‍ ലാക്കാട് ഗ്യാപ്പിലും മൂന്നാറിന് സമീപം കുറ്റിയാര്‍വാലിയിലും മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ് പരിസരത്തുമാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മൂന്നാര്‍ കോളനി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ചില കോട്ടേജുകളിലും നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്നുണ്ട്. എട്ടുവര്‍ഷം മുന്‍പ് പൂത്ത നീലക്കുറിഞ്ഞി നേരില്‍ കാണാന്‍ കഴിയാതിരുന്ന വിനോദസഞ്ചാരികള്‍ക്ക് ഇപ്പോള്‍ അങ്ങിങ്ങായി പൂത്തുനില്‍ക്കുന്ന നീലവസന്തം കൗതുകമുണര്‍ത്തുന്നു.

കടപ്പാട്: മാതൃഭൂമി ന്യൂസ്‌.

For details, Contact: +91 8086 099 903